ഇതാണ് മണിയാശാന്‍; കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടും പാടി മന്ത്രി മണി

തിരുവനന്തപുരം: തിരുവോണദിനം കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടും പാടി മന്ത്രി എംഎം മണി. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ… എന്ന പാട്ടാണ് മന്ത്രി മണിയും പേരക്കുട്ടികളും ചേര്‍ന്ന് പാടുന്നത്. പാട്ടിനൊടുവില്‍ എല്ലാ മലയാളികള്‍ക്കും മണിയാശാന്‍ ഓണആശംസകളും നേരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്കൊപ്പം അവിസ്മരണീയ ഓണാഘോഷമാണ് മന്ത്രി എംഎം മണി നടത്തിയത്. മൂന്നാറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഇവിടെയെത്താന്‍ സാഹസിക യാത്രയായിരുന്നു മന്ത്രിയും കൂടെയുള്ളവരും നടത്തിയത്. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും വകവെയ്ക്കാതെ മുണ്ടും മടക്കിക്കുത്തി, തോരാമഴയത്ത് മുന്നില്‍ നടന്നു ഇഷ്ടക്കാരുടെയും ഇടുക്കിക്കാരുടെയും മണിയാശാന്‍.

ഒടുവില്‍ ഇടമലക്കുടിയുടെ കേന്ദ്ര ഭാഗമായ സൊസൈറ്റിക്കുടി എത്തിയപ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു. പിന്നീട് ആഘോഷങ്ങള്‍ക്ക് തുടക്കമായി. പാട്ട് പാടി മന്ത്രിയെ വരവേറ്റ ശേഷം സദ്യയ്ക്കുള്ള ഒരുക്കങ്ങളായി. സാമ്പാറും പപ്പടവും ഒരു പിടി കൂട്ടാനുമടങ്ങുന്ന വിഭവസമൃദ്ധമായ സദ്യ. കൂടാതെ മൂന്നിനം പായസവും പഴവും. ആദിവാസികള്‍ക്കൊപ്പമിരുന്നായിരുന്നു മന്ത്രിയും എംഎല്‍എ എസ് രാജേന്ദ്രനുമടക്കമള്ളവര്‍ ഭക്ഷണം കഴിച്ചത്. ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇടമലക്കുടിക്കാര്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ ഒരു ഓണാഘോഷം സാധ്യമായതിന്റെ സന്തോഷത്തിലായിരുന്നു മന്ത്രി മണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News