മോഷണം ആരോപിച്ച് യുവാവിന് ക്രൂരമര്‍ദനം; മര്‍ദനമേറ്റത് പൊലീസ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ച യുവാവിന്; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ മൊബൈല്‍ മോഷണം ആരോപിച്ച് യുവാവിന് രണ്ടംഗസംഘത്തിന്റെ ക്രൂരമര്‍ദനം. മോഷണക്കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പൊലീസ് വിട്ടയച്ച യുവാവിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഉത്രാടദിനം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നടുറോഡിലൂടെ വലിച്ചിഴച്ചായിരുന്നു മര്‍ദ്ദനം.

തളിപ്പറമ്പിലെ ഒരു കടയില്‍ നിന്ന് കഴിഞ്ഞദിവസമാണ് മൊബൈല്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ കുറ്റക്കാരനല്ലെന്ന് മനസിലായതോടെ വിട്ടയച്ചു. തുടര്‍ന്നാണ് കടയുടമയും സുഹൃത്തും ചേര്‍ന്ന് യുവാവിനെ പിടികൂടി മര്‍ദിച്ചത്.

റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍, തുടര്‍ച്ചയായി യുവാവിന്റെ വയറ്റത്ത് അക്രമിസംഘം ചവിട്ടുന്നുണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും അലറിക്കരഞ്ഞുകൊണ്ട് യുവാവ് പറയുന്നുണ്ട്. എന്നാല്‍ ഇതെന്നും കേള്‍ക്കാതെ സംഘം ഇയാളെ മര്‍ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തളിപ്പറമ്പ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here