ഫേസ്ബുക്ക് പ്രണയത്തിന് ഒരു ഇര കൂടി; കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

കാസര്‍ഗോഡ്: ഫേസ്ബുക്ക് പ്രണയത്തില്‍ വഞ്ചനക്ക് ഇരയായി ഒരു പെണ്‍കുട്ടി കൂടി. കാസര്‍ഗോഡ് സ്വദേശിയുടെ വഞ്ചനക്കും പീഡനത്തിനും ഇരയായത് തിരുവനന്തപുരം സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ 25കാരനായ യുവാവ് അറസ്റ്റിലായി.

കഥാനായകന്‍ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മന്‍സൂറാണ്. ഫേസ്ബുക്കിലൂടെ സൗഹൃദം തുടങ്ങിയ മന്‍സൂര്‍ പിന്നീട് പെണ്‍കുട്ടിയെ പ്രണയകുരുക്കില്‍പ്പെടുത്തി. ചതി മനസിലാകാതെ പെണ്‍കുട്ടി മന്‍സൂറുമായി കൂടിക്കാഴ്ചയ്ക്കും തയ്യാറായി. പിന്നീട് തിരുവനന്തപുരത്തെ ലോഡ്ജുകളില്‍ പലതവണ പെണ്‍കുട്ടിയെ മന്‍സൂര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

കുറച്ചു കഴിഞ്ഞപ്പോള്‍ മന്‍സുര്‍ പെണ്‍കുട്ടിയില്‍ നിന്നും അകലം പാലിച്ചു. വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശിപിടിച്ചതോടെ മന്‍സുര്‍ ഭീഷണി തുടങ്ങിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വിവരം കുടുംബാംഗങ്ങളെ അറിയിച്ചതാടെ പരാതി പൊലീസിലെത്തി. വൈകാതെ മന്‍സൂര്‍ തമ്പാനുര്‍ പൊലിസിന്റെ പിടിയിലും തുടര്‍ന്ന് ജയിലിലുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News