ഇന്ത്യ പരമ്പര തൂത്തുവാരി

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും വിജയം നേടി ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. അവസാന ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം 6 വിക്കറ്റിനാണ്. 239 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 110 റണ്‍സുമായി പുറത്താകാതെനിന്ന നായകന്‍ കോഹ്ലിയാണ് ഇന്ത്യയുടെ വിജയശില്‍പ്പി.

കോഹ്ലിയുടെ മുപ്പതാം സെഞ്ച്വറിയാണിത്. ഏകദിന സെഞ്ച്വറികളുടെ നേരത്തേ ടോസ് നേടി ബാറ്റിംങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്ക രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 238 ന് ഓള്‍ഔട്ടാവുകയായിരുന്നു. 42 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാല്‍ അവസാന ഏകദിനം നായകന്മാര്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഏകദിന സെഞ്ച്വറികളുടെ എണ്ണത്തില്‍ കോഹിലി റിക്കി പോണ്ടിഗിനൊപ്പമെത്തി. ഇനി കോഹിലിക് മുന്നില്‍ സച്ചിന്‍ എന്ന ഇതിഹാസ നായകന്റെ റെക്കോര്‍ഡ് മാത്രം. മുന്‍ നായകന്‍ ധോണിയും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. 100 പേരെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ഇനി ധോണിക്ക് സ്വന്തം നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. ഈ തോല്‍വിയോടെ 2019ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടാനുള്ള അവസരവും ശ്രീലങ്കക്ക് നഷ്ടമായി. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ ഒരു ട്വന്റി 20 മത്സരം ബാക്കിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News