ഒടുവില്‍ ശാലിനിയും മരിച്ചു

ന്യൂയോര്‍ക്ക്: ഹ്യൂസ്റ്റന്‍ പ്രളയത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി ശാലിനി സിംഗ് (25) മരിച്ചു. ടെക്‌സസിലെ എ ആന്‍ഡ് എം സര്‍വകലാശാല വിദ്യാര്‍ഥിയാണ് ദില്ലി സ്വദേശിനിയായ ശാലിനി. ശാലിനിയോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി നിഖില്‍ ഭാട്ടിയ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

ഓഗസ്റ്റ് 26ന് ടെക്‌സസിലെ തടാകത്തിലാണ് ഇരുവരും മുങ്ങിപ്പോയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിഖില്‍ ഓഗസ്റ്റ് 30ന് മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ശാലിനിയും.

ശാലിനിയുടെ സംസ്‌കാരം വ്യാഴാഴ്ച ബ്രിയാനില്‍ നടത്തുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഒരു മാസം മുമ്പാണ് ശാലിനി ടെക്‌സസിലെ എ ആന്‍ഡ് എം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഇതേ സര്‍വകലാശാലയില്‍ റിസേര്‍ച്ച് അസിസ്റ്റന്റ് ആയിരുന്നു നിഖില്‍ ഭാട്ടിയ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here