ദിലീപിനെ കാണാന്‍ ജയറാമും ആലുവ ജയിലില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ജയറാം ആലുവ സബ് ജയിലിലെത്തി. പത്തുമിനിറ്റോളം സംസാരിച്ച ശേഷം ജയറാം മടങ്ങി.

ദിലീപിനെ കാണാന്‍ നടന്‍മാരായ ഹരിശ്രീ അശോകനും സുരേഷ് കൃഷ്ണയും കലാഭവന്‍ ഷാജോനും സംവിധായകന്‍ രഞ്ജിത്തും ഇന്നലെ ആലുവ ജയിലിലെത്തിയിരുന്നു. കഴിഞ്ഞദിവസം നാദിര്‍ഷ, ആല്‍വിന്‍ ആന്റണി എന്നിവരും ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവന്‍ എന്നിവരും ജയിലില്‍ എത്തി.

അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ഒരു ജാമ്യഹര്‍ജി കൂടി സമര്‍പ്പിക്കാനാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയായ കാര്യവും, സാഹചര്യങ്ങള്‍ മാറിയ വിവരവും, ചൂണ്ടിക്കാട്ടിയാകും പുതിയ ഹര്‍ജി സമര്‍പ്പിക്കുക. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ കാര്യവും പുതിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News