കൈയ്യുള്ളവര്‍ കാണണം; പരാധീനതകള്‍ക്കു മുന്നില്‍ സനോജ് പ്രകാശിക്കുന്നത് ഇങ്ങനെയൊക്കെയാണ്

പ്രകാശം പരത്തുന്നവര്‍ നിരവധിയാണ് എന്നാല്‍ പ്രകാശവേഗത്തേക്കാള്‍ പ്രകാശിക്കുന്നവര്‍ അത്യപൂര്‍വ്വമാണ്.അങ്ങനൊരാളാണ് കൊല്ലം ജില്ലയിലെ പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സനോജ് നടയില്‍.ഒാസ്കാര്‍ ജേതാവ് റസ്സുല്‍ പൂക്കുട്ടിയുടെ വീടിന് വിളിപ്പാടകലെ.നന്നായി വരക്കാറുണ്ട്,കൊത്തുപണികള്‍ ചെയ്യാറുണ്ട്,കവിതകള്‍ എ‍ഴുതാറുണ്ട്,അതിമനോഹരമായി പാടാറുണ്ട്.

അപ്രതീക്ഷിതമായായിരുന്നു സനോജിന്‍റെ ജീവിതത്തില്‍ ആ ദുരന്തം ഉണ്ടായത്.അതിവേഗത്തില്‍ പാഞ്ഞുവന്നൊരു ടിപ്പര്‍ ലോറി സനോജിന്‍റെ വലതു കൈ അരിഞ്ഞു വീ‍ഴ്ത്തി.എല്ലാം അവസാനിച്ചു എന്ന് ആരും കരുതിപ്പോകുന്നിടത്തു നിന്നാണ് സനോജ് ഉയിര്‍ത്തെ‍ഴുനേറ്റ്.അറ്റു പോയ വലം കൈയിലെ ക‍ഴിവുകള്‍ ഇടം കൈയിലേക്കാവഹിച്ചു.

ഇടം കൈവിരല്‍ കൊണ്ട് കാന്‍വാസില്‍ ഒായില്‍ പെയിന്‍റ് ചെയ്യാറുണ്ട് സനോജ്.ബ്രഷ് ഉപയോഗിക്കാതെ വിരലുകള്‍ കൊണ്ട് മാത്രം.അങ്ങേയറ്റം പെര്‍ഫക്ഷനാണ് ഒാരോ ചിത്രങ്ങള്‍ക്കും.പ്രതിഭയുടെ ധാരാളിത്തം കൊണ്ട് മാത്രം എല്ലാ ദിവസങ്ങളേയും പൊന്നോണമാക്കുകയാണ് ഇ ചെറുപ്പക്കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News