വി എസിന്റെ ഓണം ഇങ്ങനെയായിരുന്നു

ആലപ്പുഴ: പതിവ് തെറ്റിക്കാതെ ഇത്തവണയും വി എസ് അച്യുതാനന്ദന്‍ ഓണം ആഘോഷിക്കാന്‍ ആലപ്പുഴ പറവൂരിലുള്ള വേലിക്കകത്ത് വീട്ടില്‍ എത്തി. ഇന്നലെ വൈകിട്ട് 6 മണിയോടു കൂടിയാണ് വിഎസ് ആലപ്പുഴയില്‍ എത്തിയത്.

തിരുവോണനാളില്‍ വിഎസിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും വിഎസിനെ കാണാന്‍ വീട്ടില്‍ എത്തുക പതിവാണ്. ഇത്തവണയും ഇതാവര്‍ത്തിച്ചു. വിഎസിനെ കാണാനെത്തിയ ചിലര്‍ വിപ്ലവ ഗാനങ്ങളും ആലപിച്ചു.

വിഭവസമൃദ്ധമായ സദ്യക്കു ഒപ്പം അമ്പലപ്പുഴ പാല്‍പ്പായസവും കഴിച്ച് ഉണ് കേമമാക്കി വിഎസ്. മകനും ചെറു മക്കള്‍ക്കും ഭാര്യക്കും ഒപ്പമാണ് ഉണ് കഴിച്ചത്. രണ്ട് ദിവസത്തിനു ശേഷം വിഎസ് തിരുവനന്തപുരത്തേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here