അവതരിക്കാന്‍ എട്ട് ദിവസങ്ങള്‍ മാത്രം; ഐ ഫോണ്‍ എട്ട്, കെട്ടിലും മട്ടിലും വിലയിലും അത്ഭുതപ്പെടുത്തും

ആപ്പിള്‍ ഫാമിലിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഐഫോണ്‍ ഈ മാസം 12 ാം തിയതി പുറത്തിറങ്ങും. ഐഫോണിന്റെ പത്താം വാര്‍ഷികത്തിലായിരിക്കും മൊബൈല്‍ പ്രേമികള്‍ കാത്തിരിക്കുന്ന സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുക. കെട്ടിലും മട്ടിലും വിലയിലും ആരേയും അമ്പരപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണിന്റെ ഡിസ്‌പ്ലേയിലായിരിക്കും ഏറ്റവും വലിയ മാറ്റം. അരികുകള്‍ ഇല്ലാത്ത വിസ്തൃതിയുള്ള ഓഎല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും ഐഫോണ്‍ 8നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണിന്റെ മുന്‍ പതിപ്പുകളിലെല്ലാം ഉണ്ടായിരുന്ന ഹോം ബട്ടണ്‍ പുതിയ ഫോണില്‍ ഉണ്ടാകില്ല. കൂടുതല്‍ ഉപയോഗങ്ങളുള്ള ഡിജിറ്റല്‍ സംവിധാനമായിരിക്കും ഐഫോണില്‍ ഉപയോഗിക്കുക.

ടച്ച് ഐഡി സ്‌കാനറിന് പകരം ഫേഷ്യല്‍ റെക്കൊഗ്‌നിഷ്യന്‍ സ്‌കാനര്‍ ആയിരിക്കും ഐഫോണ്‍ 8 ലുണ്ടാവുക. ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നയാളുടെ മുഖം സ്‌കാന്‍ ചെയ്യുന്നതാണ് ഈ സംവിധാനം.

വയര്‍ലെസ് ചാര്‍ജിങ് സംവിധാനമാകും എട്ടാം പതിപ്പിലെ മറ്റൊരു സവിശേഷത. ഇതുവരെയുള്ള ഐ ഫോണുകള്‍ക്കൊന്നും ഇത്തരത്തില്‍ സംവിധാനമുണ്ടായിരുന്നില്ല.

മുന്‍ മോഡലുകളില്‍ ഉണ്ടായിരുന്ന അലൂമിനിയം ബോഡിയ്ക്ക് പകരം മെറ്റല്‍ ഗ്ലാസ് ബോഡിയായിരിക്കും ഐഫോണ്‍ 8നുണ്ടാവുക.

വിലയുടെ കാര്യത്തില്‍ വ്യക്തമായ സൂചനകളില്ലെങ്കിലും 1000 ഡോളറിന് മുകളില്‍ വരുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News