തിരുവോണനാളിലെ വേദന; കാസര്‍ഗോട് നിന്നും കാണാതായ രണ്ടരവയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോട്: ചെങ്കള ചേരൂര്‍ കടവില്‍ വീട്ടുമുറ്റത്തു നിന്നും കാണാതായ രണ്ടര വയസുകാരന്‍ സെയ്ബാന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാര്‍ബറിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് സെയ്ബാനെ കാണാതായത്. വീടിനു സമീപമുള്ള ചന്ദ്രഗിരി പുഴയിലെ ഒഴുക്കില്‍ പെട്ടാണ് അപകടമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം.

പൊലീസിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ആരംഭിച്ച തെരച്ചിലും ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും ഈ സംശയം സ്ഥിരീകരിക്കുന്നതായിരുന്നു. മുങ്ങല്‍ വിദഗ്ദരെ എത്തിച്ച് പുഴയില്‍ വിശദമായ പരിശോധന നടത്തുന്നതിനിടയിലാണ് തളങ്കരയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കിട്ടിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാനഗര്‍ ചേരൂര്‍ കടവില്‍ കബീര്‍ – റുഖ്‌സാന ദമ്പതികളുടെ മകനാണ് സെയ്ബാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News