റോഹിന്‍ഗ്യ മുസ്‌ലിംകളെ തിരിച്ചയയ്ക്കാന്‍ നീക്കം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ദില്ലി: റോഹിന്‍ഗ്യ മുസ്‌ലിം അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തോടു വിശദകരണം തേടിയത്. തങ്ങളെ മ്യാന്‍മറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും വിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് റോഹിന്‍ഗ്യ മുസ്‌ലിംകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അഭയാര്‍ഥികളുടെ പ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കാനിരിക്കുന്നതെന്ന് വ്യക്തമാക്കി മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.  മ്യാന്‍മാറില്‍ റോഹിംഗ്യകള്‍ കടുത്ത വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ 16,000 റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് യുഎന്‍ ഹൈ കമ്മീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത 40,000ല്‍ അധികം റോഹിംഗ്യകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here