
ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി നല്‍കിയ മാനനഷ്ടക്കേസില്‍ മറുപടി നല്‍കാന്‍ വൈകിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് 5,000 രൂപ പിഴ. ദില്ലി ഹൈക്കോടതിയാണ് പിഴയിട്ടത്. പലവട്ടം സമയം നല്‍കിയിട്ടും മറുപടി നല്‍കാതിരുന്ന കെജ്‍രിവാളിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു.
ഇതിന് മുമ്പും ഹൈക്കോടതി കെജ്‍രിവാളിന് 10,000 രൂപ പിഴയിട്ടിരുന്നു. ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണക്കേസിന്റെ വിസ്താരത്തിനിടെ കെജ്‍രിവാളിന്റെ അഭിഭാഷകനായ രാം ജത്മലാനി അധിക്ഷേപിച്ചെന്നാണ് പരാതി. ഒക്ടോബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here