കര കയറാതെ ഓഹരി സൂചികകള്‍; സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 189.98 പോയന്റ് നഷ്ടത്തില്‍ 31702.25ലും നിഫ്റ്റി 70.95 പോയന്റ് താഴ്ന്ന് 9903.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1011 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1648 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, വിപ്രോ, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News