നിരന്തരമായി മുടി പൊ‍ഴിയുന്നുവൊ?; എങ്കിൽ സൂക്ഷിക്കുക

മുടി സൗന്ദര്യത്തിന്‍റെ മാത്രം ഭാഗമല്ല. പലതരം ആരോഗ്യപ്രശ്നങ്ങളും നോക്കിയാൽ മുടിയിൽ കാണാൻ ക‍ഴിയും.മുടികൊഴിച്ചിലുള്‍പ്പെടെ മുടിയില്‍ വരുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ്. സ്ത്രീകളില്‍ മുടി കൊഴിയുന്നത് സാധാരണയാണ്. എ്ന്നാല്‍ അമിതമായ മുടികൊഴിച്ചില്‍ സൂക്ഷിക്കേണ്ടതാണ്. മുടിയുടെ കട്ടി കുറയുന്നതും ദുര്‍ബലമാകുന്നതും മുടി വരണ്ടതാകുന്നതുമെല്ലാം തൈറോയിഡ് ഹോർമോൺ കുറയുന്നതിന്‍റെ സൂചനയാണ്.

മുടി കൂട്ടമായി പൊഴിയുന്നുവെങ്കില്‍ അലോപേഷ്യം എന്നൊരു ഓട്ടോഇമ്യൂണ്‍ അസുഖം കാരണമാണ്. ഗര്‍ഭകാലത്തോ മറ്റേതെങ്കിലും അസുഖങ്ങള്‍ കാരണമോ ആണ് ഇതുണ്ടാകുന്നത്. മുടി ചെറുപ്പത്തിലേ നരയ്ക്കുന്നതിന് വൈറ്റമിന്‍ ബി 12, ബി9 എന്നിവയുടെ കുറവാകാം, കാരണം. ഫോളിക് ആസിഡ് കുറവും കാരണമാകാം. ചര്‍മരോഗം, തൈറോയ്ഡ്, കിഡ്‌നി പ്രശ്‌നം, രക്തത്തിന്റെ ഗുണക്കുറവ് എ്ന്നിവയും ചെറുപ്പത്തില്‍ തന്നെയുള്ള നരയ്ക്കു കാരണമാകാം.മുടി നിരന്തരമായി പൊ‍ഴിയുന്നുവെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News