
വിമര്‍ശനങ്ങളെയും മുന്‍വിധികളെയും നിഷ്പ്രഭമാക്കി പഹലാജ് നിഹലാനിയുടെ ചിത്രം ജൂലി 2വിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ക!ഴിഞ്ഞ മാസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പഹലാജ് നിഹലാനി സിനിമാ വിതരണക്കാരനായി വന്നപ്പോ!ഴാണ് സിനിമാലോകം ഞെട്ടിയത്. സിനിമകളിലെ സദാചാരത്തെ വിമര്‍ശിക്കുകയും നിരവധി സിനിമകള്‍ കത്രികവെട്ടിനിരയാക്കുകയും ചെയ്ത നിഹലാനിയാണിപ്പോള്‍ ഇറോട്ടിക് ത്രില്ലര്‍ ജൂലി 2ന്റെ വിതരണക്കാരനായെത്തുന്നത്. പഹലാജ് നിഹലാനിയുടെ കത്രികവെട്ടിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളും ആരോപണങ്ങളും സഹപ്രവര്‍ത്തകരടക്കം ആളുകളില്‍ നിന്നുമുണ്ടായിരുന്നു.
തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് ജൂലി 2 വിന്റെ മറ്റൊരു പ്രത്യേകത. അരാധകരെ അമ്പരിപ്പിക്കുന്ന പ്രകടനവുമായാണ് നടി ജൂലി 2വില്‍ എത്തുമ്പോള്‍ ഇതുവരെയുള്ള അവരുടെ കരിയറിലെ ഏറ്റവും ഗ്ലാമറസ്സായ വേഷമായാണ് ജുലി 2 വിലെ വേഷത്തെ നിരീക്ഷകര്‍ നോക്കി കാണുന്നത്.
നേരത്തെ പുറത്തിറങ്ങിയ ടീസറിന് സമാനമായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെയാണ് നടി ട്രെയിലറിലും കാണപ്പെടുന്നത്. നേഹ ധൂപിയ ചിത്രം ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍ പുറത്ത് നിന്നും ബോളിവുഡിലെ നായികയാകാന്‍ ഇറങ്ങിതിരിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതം വരച്ചുകാട്ടുന്നതാണ് ആണ് ഈ സിനിമ . ദീപക് ശിവദാസാണ് സംവിധാനവും കഥയും തിരക്കഥയും.ദുബൈ,മുംബൈ ഹൈദരബാദ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here