കാസർകോട്ടെ ഓണം കേറാമൂലകൾ

ഓണംകേറാമൂലകൾ എന്നത് മലയാളത്തിലെ ഒരു വിശേഷണമാണ്. മലയാളക്കരയിൽ എല്ലായിടത്തും ഓണം ആഘോഷം ഉണ്ടെന്നാണ് വിശ്വാസം. എന്നാൽ ഓണം പോലും കടന്നു ചെല്ലാത്ത പ്രദേശങ്ങളെയാണ് ഓണം കേറാ മൂലകൾ എന്ന് വിശേഷിപ്പിക്കാറ്.

കേരളത്തിന്റെ ഭാഗമാണെങ്കിലും കാസർകോട് ജില്ലയിലെ വടക്കൻ മേഖലകളിൽ ഇന്നും ഓണത്തിന് വലിയ പ്രാധാന്യമില്ല. തുളുനാടൻ പ്രദേശങ്ങളിൽ ഓണം ആഘോഷിക്കുന്ന കുടുംബങ്ങൾ വളരെക്കുറവാണ്. മഞ്ചേശ്വരം താലൂക്കിൽ പൊതുവെയും കാസർകോട് താലൂക്കിന്റെ കിഴക്കൻ മേഖലകളിലുമാണ് ഓണം കേറാമൂലകൾ ഉള്ളത്.
ഈ പ്രദേശങ്ങളിൽ നവരാത്രി, വിനായക ചതുർഥി തുടങ്ങിയവയ്ക്കാണ് മുൻതൂക്കം.

എന്നാൽ കുടിയേറ്റക്കാരും ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ നിന്നും ഇവിടെയെത്തിയവരും മറ്റും ഇവിടങ്ങളിൽ എത്തിയതോടെ ഓണം തദ്ദേശീയർക്കും പരിചിതമായി തുടങ്ങി. കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഓണാഘോഷ ത്തിന് പ്രാധാന്യം കൈവന്നിട്ടുണ്ട്.

തെക്കൻ മേഖലകളിൽ നിന്ന് ജീവനക്കാർ, അധ്യാപകർ, കുടിയേറ്റക്കാർ ,ബിസിനസുകാർ എന്നിവർ എത്തിയതോടെ കാസർകോട് നഗരത്തിലും കേരളത്തിന്റെ ദേശീയോത്സവത്തിന് പ്രാധാന്യം കൈവന്നു. പൂക്കളമുള്ള വീടുകളും ആഘോഷ പരിപാടികളും ഇപ്പോൾ ഓണക്കാലത്ത് കാസർകോട് നഗരത്തിൽ കാണാം. കാസർകോടിന്റെ വടക്കൻ മേഖലകളിലെ ഓണംകേറാ മൂലകളിൽ ഓണമെത്താൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മലയാളം അധ്യയന ഭാഷയായ ഒരു സ്കൂൾ പോലും ഗ്രാമ പഞ്ചായത്ത് പോലും മഞ്ചേശ്വരം താലൂക്കിലുണ്ട്.

മലയാളമറിയാത്ത മണ്ണിൽ ഓണം കേറാമൂലകളും അങ്ങനെ തന്നെ തുടരും. ഇവിടങ്ങളിൽ ചില വീടുകളിൽ മലയാളമാണ് മാതൃഭാഷയെങ്കിലും കുട്ടികൾ പഠിക്കുന്നത് കന്നഡ മാധ്യമ സ്കൂളുകളിലാണ്. കുട്ടികൾ മലയാളം പഠിക്കാൻ ആഗ്രഹിച്ചാലും മലയാളം മാധ്യമം സ്കൂളുകൾ
ഈ പ്രദേശങ്ങളിലില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News