കർണ്ണാടകയിലെ പ്രധാന നഗരങ്ങളിലൊന്നായ മoഗളുരുവിൽ സെക്സ് മാഫിയ പിടിമുറുക്കുന്നു.
കഴിഞ്ഞ ദിവസം മസാജ് പാർലറുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി സ്ത്രീകളും പുരുഷന്മാരും പിടിയിലായി.

മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു പൊലീസ് സംഘം റെയ്ഡ് നടത്തിയത്. കദ്രി, കെ എസ് റാവു റോഡ്‌
എന്നിവിടങ്ങളിൽ നിന്നാണ് സ്ത്രീകളും ഇടപാടിന് എത്തിയവരും പിടിയിലായത്. നടത്തിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തു.

പാർലർ ജീവനക്കാരികളായ സ്ത്രീകളെ പിന്നീട് പോലീസ് വിട്ടയച്ചു. കണ്ണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളും മസാജ് പാർലറുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ചിലരെയാണ് അനാശാസ്യ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. മസാജ് പാർലർ നടത്തിപ്പിനുള്ള ലൈസൻസ് എടുത്താണ് പല സ്ഥാപനങ്ങളും നടത്തുന്നത്.

അതു കൊണ്ട് തന്നെ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധനകളും മറ്റും പൊതുവെ ഉണ്ടാകാറില്ല. ഇത് സൗകര്യമാക്കി ചില സ്ഥാപനങ്ങളിൽ മസാജിനൊപ്പം അനാശാസ്യ നടപടികൾക്കും അവസരം ഒരുക്കുകയായിരുന്നു. പൊലീസ് ഇന്റെലിജന്റ്സ് റിപ്പോർട്ട് പ്രകാരമാണ് റെയ്ഡ് നടത്തിയത്