സ്‌നേഹത്തിന്റെ സംഗീതവുമായി സുരാജിന്റെ ഓണാഘോഷം

തിരുവനന്തപുരം: ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന്റെ തിരുവോണം ഇത്തവണയും പതിവുപോലെ വെഞ്ഞാറമൂട് റോട്ടറി ക്ലബ് കെയര്‍ ഹോമില്‍ വച്ചായിരുന്നു. മാനസിക രോഗ ചികിത്സയിലൂടെ രോഗം ഭേദമായ രോഗികളെ കുടുംബങ്ങള്‍ ഏറ്റെടുക്കാതെ വരുമ്പോള്‍ അവരെ സംരക്ഷിക്കുന്നതിനായി വെഞ്ഞാറമൂടില്‍ സ്ഥാപിതമായതാണ് കെയര്‍ ഹോം. സുരാജിന്റെ വീടിനോട് തൊട്ടു ചേര്‍ന്നാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

ഏകദേശം ഇരുപത്തെട്ടോളം അന്തേവാസികള്‍ ഇവിടെയുണ്ട്. കഴിഞ്ഞ കുറെ കൊല്ലങ്ങളായി സുറാജ് കുടുംബവുമായി തിരുവോണനാളില്‍ ഇവിടെ ഒത്തുചേരാറുണ്ട്. ഒപ്പം സുഹൃത്തുക്കളും പങ്കുചേരും. ഓണപ്പാട്ടും മിമിക്രിയും മറ്റു കലാപരിപാടികളും ഒപ്പം അവര്‍ക്കായി ഓണക്കോടികളും സുരാജ് നല്‍കാറുണ്ട്.

തിരുവോണസദ്യ തയ്യാറാക്കുന്നതും സുരാജിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്നാണ്.അവരോടൊപ്പം ഓണസദ്യയും കഴിച്ചശേഷമാണ് സുരാജ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News