ബി ആർ ഡി മെഡിക്കൽ കോളേജ് കുഞ്ഞുങ്ങളുടെ മരണകവാടമാകുമ്പോള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ശിശുമരണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ യോഗി ആദിത്യ നാഥിന്‍റെ ഗൊരഖ്പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെടുന്ന നാലിൽ ഒന്ന് കുഞ്ഞുങ്ങളും മരണമടയുന്നതായി കണക്കുകൾ. അൽ ജസീറ ചാനൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. ഇക്കൊല്ലം ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകളാണ് ചാനൽ പുറത്തു വിട്ടത്.

ഇക്കാലയളവിൽ പ്രവേശിപ്പിക്കപ്പെട്ട 5480 കുട്ടികളിൽ 1780 പേരും മരണമടഞ്ഞു.ആഗസ്റ്റ് മാസത്തിൽ 1480 കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടതിൽ 386 പേരും മരണമടഞ്ഞതോടെയാണ് ബി ആർ ഡി മെഡിക്കൽ കോളേജ് മാധ്യമശ്രദ്ധയിലേക്കു വരുന്നത്.ജനുവരിയിൽ 210 ഉം ഫെബ്രുവരിയിൽ 180 ഉം മാർച്ചിൽ 227 ഉം ഏപ്രലിൽ 186ഉം കുഞ്ഞുങ്ങളെയാണ് ബി ആർ ഡി മെഡിക്കൽ കോളേജ് മരത്തിലേക്ക് തള്ളി വിട്ടത്.

മേയ് മാസത്തിൽ 190 ഉം ജൂണിൽ 208 ഉം കുട്ടികളാണ് മരണമടഞ്ഞത്.പോഷകാഹാരക്കുറവും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ശിശുഹത്യക്കിടയാക്കിയതെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here