
നിങ്ങൾക്ക് 40 വയസ്സും നിങ്ങളുടെ ഹൃദയത്തിന് 50 വയസും ആയെന്നു പറഞ്ഞാൽ വിശ്വസിക്കുമോ ?എന്നാൽ സംഗതി സത്യമാണ് ആധുനിക ജീവിത ശൈലി രോഗങ്ങളായ പൊണ്ണത്തടിയും പ്രമേഹവും കൊളസ്ട്രോളുമെല്ലാം നിങ്ങളുടെ ഹൃദയാരോഗ്യത്തെ തകർക്കുന്നതാണ് ഹൃദയത്തിന്‍റെ പ്രായം വർധിപ്പിക്കുന്നത്.
ശരിയായ വ്യായാമവും ആഹാരശീലങ്ങളുമില്ലാതിരിക്കുകയും പുകവലിക്കുകയും ചെയ്യുന്നവനാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങളുടെ ശരിക്കുമുള്ള പ്രായത്തേക്കാൾ 10 വയസ് കൂടുതലായിരിക്കും നിങ്ങളുടെ ഹൃദയത്തിന്.ശരിക്കുമുള്ള പ്രായം തന്നെയാണ് നിങ്ങളുടെ ഹൃദയത്തിനുള്ളതെങ്കിൽ നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കുമെന്നതിന് സംശയമേ വേണ്ട.
ഹൃദയത്തിന്‍റെ പ്രായം കുറയ്ക്കുന്നതിനുള്ള പഠനങ്ങളാണ് ഇപ്പോൾ ലോകമെമ്പാടും നടന്നുവരുന്നത്.
ഹൃദയാരോഗ്യമെന്നാൽ ചെറുപ്പമുള്ള ഹൃദയമെന്ന ആശയം ഉയർത്തിയുള്ള ബോധവൽക്കരണപരിപാടികൾ ഇംഗ്ളണ്ടിൽ തുടക്കമിട്ടു കഴിഞ്ഞു.നിങ്ങളുടെ ഹൃദയത്തെ ചെറുപ്പക്കാരനാക്കി നിർത്താൻ ഇപ്പൊഴേ ശ്രമങ്ങൾ തുടങ്ങിക്കോളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here