‘ജയിലില്‍ ദിലീപ് സന്തോഷവാന്‍’ കാരണം? ജയറാം പറയുന്നു

കൊച്ചി: ആലുവ സബ് ജയിലിനുളളില്‍ നടന്‍ ദിലീപ് സന്തോഷവാനാണെന്ന് നടന്‍ ജയറാം. തിരുവോണദിനം ജയിലില്‍ എത്തി ജയറാമിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ: ”വന്നത് ദിലീപിന് ഒരു ഓണക്കോടി കൊടുക്കാനാണ്. എല്ലാ വര്‍ഷവും ഞങ്ങള്‍ തമ്മില്‍ ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല. അതുകൊണ്ടാണ് ജയിലിലെത്തി ഓണക്കോടി കൊടുത്തത്.” തുടര്‍ന്ന് ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണോ എന്നുളള ചോദ്യത്തിന്, അദ്ദേഹം നല്ല സന്തോഷവാനാണെന്ന മറുപടിയാണ് ജയറാം നല്‍കിയത്. അടുത്ത ചോദ്യത്തിന് കാത്ത് നില്‍ക്കാതെ അദ്ദേഹം കാറില്‍ കയറി പോകുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലായി സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും കാവ്യ മാധവനും ദിലീപിന്റെ മകളും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ജയിലിലേക്ക് എത്തിയത്.

അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ഒരു ജാമ്യഹര്‍ജി കൂടി സമര്‍പ്പിക്കാനാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയായ കാര്യവും, സാഹചര്യങ്ങള്‍ മാറിയ വിവരവും, ചൂണ്ടിക്കാട്ടിയാകും പുതിയ ഹര്‍ജി സമര്‍പ്പിക്കുക. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ കാര്യവും പുതിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News