ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു; കര കയറ്റാന്‍ ശ്രമം തുടരുന്നു

ആലപ്പുഴ:പുലർച്ചെ നാലുമണിയോടെ തൃക്കാക്കരയിൽ നിന്നും ഉത്സവം കഴിഞ്ഞ് മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആനയുമായി ആലപ്പുഴയിലേക്ക് യാത്ര ചെയ്യുന്നതിന് ഇടയിലായിരുന്നു സംഭവം. തുറവൂരിൽ എത്തിയ ലോറി കുലുക്കം അനുഭവപ്പെട്ടതോടെ യാണ് നിർത്തിയത്. ഇതിനിടയിൽ കലിപൂണ്ട ആന ലോറിയിൽ സ്ഥാപിച്ച ചട്ടക്കൂട് തകർത്ത് ഇറങ്ങി ഓടുകയായിരുന്നു.

3 km അധികം സഞ്ചരിച്ച ആന പ്രദേശത്തെ ഒരു വീടും മതിലും ഓട്ടോറിക്ഷയും തകർത്തു. തുടർന്ന് അനന്തൻകരി പാടത്തെ ചെളിക്കുഴിയിൽ അകപ്പെടുകയായിരുന്നു. ആനയെ തെരഞ്ഞോടിയ പാപ്പാൻമാർ പുലർച്ചയോടെയാണ് ആന ചെളിക്കുഴിൽ പൂണ്ട് കിടക്കുന്നത് കണ്ടത്.

തുടർന്ന് രക്ഷാപ്രവർത്തനത്തിനായി 50 ഓളം പാപ്പാൻമാരും നാട്ടുകാരും പോലീസും ജില്ലാ ഭരണകൂടവും എത്തി.
ആനയെ രക്ഷിക്കാൻ നിരവധി ശ്രമം നടത്തിയെങ്കിലും അവ വിഭലമായി. പ്രദേശത്ത് റോഡ് സൗകര്യമില്ലാത്തതിനാൽ മണ്ണുമാന്തിയന്ത്രമോ,  അടക്കമുള്ള സാമഗ്രികൾ സ്ഥലത്ത് എത്തിക്കാൻ സാധിച്ചിട്ടില്ല.

സ്ഥലത്തേക്ക് ജനപ്രവാഹം ഉള്ളതിനാൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 14 മണിക്കൂറിലധികമായിട്ടും രക്ഷ പ്രവർത്തനത്തിൽ ആനയെ കരയ്ക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. ആനയുടെ ആരോഗ്യസ്ഥിതി മോശമാകാതെ ഇരിക്കാൻ വിദഗ്ദ ഡോക്ടർമാരുടെ സംഘം ഗ്ലൂക്കോസ് ഉൾപ്പെടെയുള്ള മരുന്നുകൾ ആനയ്ക്ക് നൽകുന്നുണ്ട്.

ഏറെ വൈകിയാലും ആനയെ രക്ഷപ്പെടുത്തുന്നതിനായി ലൈറ്റ് ഉൾപ്പെടെ സ്ഥാപിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News