തിരുവനന്തപുരം: മഹാബലിയെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച മഹാബലി ദേവേന്ദ്രനെ പോലെ അനശ്വരനായെന്നാണ് കുമ്മനത്തിന്റെ കണ്ടെത്തല്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം മഹാബലി അഹങ്കാരിയാണെന്ന് പറയുന്നത്. തിരുവോണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഈ പരാമര്‍ശം. കുമ്മനത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ട്രോളുകളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.