ഫിഫ അണ്ടര്‍ 17 ലോകകപ്പ്; തീം സോങ്ങെത്തി

ഇന്ത്യയുടെ കലയും സംസ്‌കാരവും ഫുട്‌ബോളില്‍ നിറച്ച് അണ്ടര്‍ 17 ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തിരങ്ങി. കാത്തിരിപ്പിന് വിരാമമിട്ട് ഫിഫയാണ് ഗാനം പുറത്തിറക്കിയത്.

കര്‍ക്കേ ദിഖ്‌ലാ ദേ ഗോള്‍ എന്നാണ് ഗാനത്തിന്റെ പേര്. ‘നിങ്ങള്‍ക്ക് ഒരു ഗോള്‍ നേടാന്‍ കഴിയുമെന്ന് കാണിക്കുക’ എന്നാണ് ഇതിനര്‍ത്ഥം. കേരളത്തിന്റെ ദൃശ്യമനോഹാരിതയും ഇടം നേടിയ ഗാനത്തില്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, ഫുട്‌ബോള്‍ താരം ബൈച്ചിംങ് ബൂട്ടിയ, ഗായകന്‍ ബാബുല്‍ സപ്രിയോ എന്നിവര്‍ പ്രത്യക്ഷ്യപ്പെടുന്നുണ്ട്. കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങള്‍ ആതിഥേയത്വമരുളുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ.

ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെയാണ് ലോകകപ്പ് മത്സരം. നോക്കൗട്ട് റൗണ്ടില്‍ പ്രധാനമത്സരങ്ങളും സെമിഫൈനല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങളും കൊച്ചിയിലായിരിക്കും നടക്കുക. ലോകകപ്പ് മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News