സുനിയുമായി ബന്ധം: കാവ്യയുടെ സഹോദരന്റെ ആദ്യപ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ലെന്ന് കാവ്യാമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍. ദൃശ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും മിഥുന്‍ പ്രതികരിച്ചു.

പള്‍സര്‍ സുനിയുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ല. വീട്ടില്‍ നടന്ന ചടങ്ങുകളിലൊന്നും സുനിയെ ക്ഷണിച്ചിട്ടില്ലെന്നും മിഥുന്‍ വ്യക്തമാക്കി. തന്റെ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോസും അന്വേഷണ സംഘം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും മിഥുന്‍ പറയുന്നു.

കാവ്യയുടേയും തന്റെയും വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയ്ക്ക് സുനിയുമായോ, നടി ആക്രമിക്കപ്പെട്ട കേസുമായിട്ടോ യാതൊരു ബന്ധവുമില്ലെന്നും ജീവിതത്തിലെ കഠിനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും മിഥുന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മിഥുനെ അന്വേഷണസംഘം ചോദ്യംചെയ്‌തെന്ന് കഴിഞ്ഞദിവസമാണ് പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തന്റെ വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തിരുന്നെന്ന് മിഥുന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍അന്വേഷണത്തിന്റെ ഭാഗമായി വിവാഹപാര്‍ട്ടിയുടെ ദൃശ്യങ്ങളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ മിഥുന്‍ നിഷേധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News