ഈ തെന്നിന്ത്യന്‍ നടിയുടെ കട്ട ഫാനാണ് ഞാന്‍: മറച്ചു വയ്ക്കാതെ നിവിന്‍ പോളി

ശ്യാമപ്രാസാദിന്റെ പുതിയ ചിത്രം ഹേ ജൂഡിലെ നായകനും നായികയുമാണ് നിവിന്‍ പോളിയും തൃഷയും. ഗോവയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷയുടെ മലയാള അരങ്ങേറ്റത്തെ കുറിച്ചും തൃഷയോടുളള തന്റെ ആരാധനയെ കുറിച്ചും നിവിന്‍ പോളി തുറന്നു പറഞ്ഞു.

‘ഇതൊരു വലിയ അനുഭവമാണ്. തൃഷയെ പോലുളളവരോടൊത്ത് അഭിനയിക്കാനാവുക എന്നത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. യഥാര്‍ത്ഥത്തില്‍ കരിയറില്‍ എന്നേക്കാള്‍ സീനിയര്‍ ആണ് തൃഷ. 2002ലാണ് അവര്‍ സിനിമയിലെത്തുന്നത്. ഞാനാകട്ടെ ഏകദേശം ഒരു ദശാബ്ദത്തിനു ശേഷവും. തൃഷയുടെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയ്ക്കു ശേഷം തൃഷയുടെ കട്ട ആരാധകനാണ് ഞാന്‍.’നിവിന്‍ പറയുന്നു.

ഇത് മൂന്നാം തവണയാണ് നിവിന്‍ ശ്യാമപ്രസാദിന്റെ നായകനാകുന്നത്. ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഹേയ് ജൂഡ്. തന്റെ കരിയറിലെ പ്രധാന റോളുകളിലൊന്നാണ് ശ്യാമ പ്രസാദിന്റെ സിനിമയിലേതെന്ന് നിവിന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News