
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ആലുവ സബ് ജയിലിലെത്തി കണ്ടു. ഉച്ചയ്ക്ക് 12.15ഓടെയാണ് ഗണേഷ് കുമാര്‍ ജയിലിലെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലായി സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. നടന്‍ ജയറാമും ഇന്നലെ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ജയിലിലേക്ക് എത്തിയത്.
അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ഒരു ജാമ്യഹര്‍ജി കൂടി സമര്‍പ്പിക്കാനാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയായ കാര്യവും, സാഹചര്യങ്ങള്‍ മാറിയ വിവരവും, ചൂണ്ടിക്കാട്ടിയാകും പുതിയ ഹര്‍ജി സമര്‍പ്പിക്കുക. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ കാര്യവും പുതിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here