പൈലറ്റിന്റെ കരണം നോക്കി എയര്‍ഹോസ്റ്റസ് കൈ വീശി ഒന്നു കൊടുത്തു: സംഭവത്തിന് പിന്നില്‍?

ജയ്പൂര്‍: ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച നടന്നത് സിനിമയെ വെല്ലുന്ന സംഘട്ടന രംഗം. പൈലറ്റും എയര്‍ഹോസ്റ്റസുമാണ് നായികാനായകന്മാര്‍.

ഗുഡ്ഗാവ് സ്വദേശിനി എയര്‍ഹോസ്റ്റസാണ് പൈലറ്റിനെ പരസ്യമായി തല്ലിയത്. ജോലി കഴിഞ്ഞ് വരുന്ന പൈലറ്റിനെ എയര്‍ഹോസ്റ്റസ് തടഞ്ഞു നിര്‍ത്തുകയും വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് തല്ലുകയുമായിരുന്നു.

സംഘട്ടനം കണ്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇരുവരേയും പിടിച്ചു മാറ്റാന്‍ നോക്കിയെങ്കിലും നടന്നില്ല. സംഭവം കണ്ട യാത്രക്കാരില്‍ ചിലര്‍ സംഘട്ടനം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയുമായിരുന്നു.

സംഘട്ടനം കൂടുതല്‍ കടുത്തതോടെ പൊലീസ് ഇടപെട്ട് ഇരുവരേയും അറസ്റ്റ് ചെയ്തു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഘട്ടനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here