രാജസ്ഥാനിലെ എബിവിപി കോട്ടകളില്‍ ചരിത്രംകുറിച്ച് എസ്എഫ്‌ഐ; 21 കോളേജുകളില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം

ജയ്പൂര്‍: സംഘപരിവാറിന് കനത്തതിരിച്ചടി നല്‍കികൊണ്ട് രാജസ്ഥാന്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് വന്‍മുന്നേറ്റം. എബിവിപിയുടെ ശക്തികേന്ദ്രങ്ങളടക്കം 21 കോളേജുകളില്‍ മികച്ച ഭൂരിപക്ഷത്തില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം.

ജോദ്പൂര്‍, ബിക്കാനിര്‍, സിക്കാര്‍, നാഗൂര്‍, ചുറൂ എന്നിവിടങ്ങളിലെ കോളേജുകളിലാണ് എസ്എഫ്‌ഐയുടെ ചരിത്രജയം. ഹനുമംഗര്‍ ജില്ലയിലെ നെഹ്‌റു മെമ്മോറിയല്‍ പോസ്റ്റ് കോളേജില്‍ എസ്എഫ്‌ഐ പ്രസിഡന്റായി മഹേന്ദ്രകുമാര്‍ ശര്‍മ വിജയിച്ചു. കഴിഞ്ഞ വര്‍ഷം നാലു കോളേജുകളില്‍ മാത്രമാണ് എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതാണ് 21ലേക്ക് ഉയര്‍ന്നത്.

സംഘ്പരിവാര്‍ കോട്ടകളില്‍ ചരിത്രനേട്ടം സൃഷ്ടിച്ച് കനത്തമറുപടി നല്‍കിയ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here