കയ്യില്ലെങ്കിലും നിന്റെ കണ്ണീര്‍ കാണാതിരിക്കാനാകില്ല; കൈകളില്ലാത്ത ഒരു വയസുകാരന്‍ അനിയന്റെ കരച്ചില്‍ നിര്‍ത്താന്‍ വഴികണ്ടെത്തിയതിങ്ങനെ; വീഡിയോ

കണ്ണെടുക്കാതെ കണ്ട്, കണ്ണ് നിറഞ്ഞ് പോകും കൈകളില്ലാതെ ജനിച്ച കുരുന്നിന്റെ കുഞ്ഞനുജനോടുള്ള സ്‌നേഹം കണ്ടാല്‍. ജന്മനാ തന്നെ കൈകള്‍ മുരടിച്ചു പോയ ഒരു വയസുള്ള ജേഷ്ഠന്‍ 6 മാസം പോലുമായിട്ടില്ലാത്ത കുഞ്ഞനുജന്റെ കരച്ചില്‍ നിര്‍ത്താന്‍ നിപ്പിള്‍ വായില്‍ തിരുകിക്കൊടുക്കുന്ന വീഡിയോയെ വാക്കുകളാല്‍ വിവരിക്കുന്നത് അസാധ്യം.

കുഞ്ഞനുജന്‍ കരയുന്നത് വിശന്നിട്ടാണെന്ന് മനസ്സിലാക്കിയ ജ്യേഷ്ഠന്‍ മുരടിച്ചു പോയ കൈകള്‍ ഉപയോഗിച്ച് നിപ്പിള്‍ അരികിലേക്കടുപ്പിക്കുന്നു. കൈക്കുഴയില്ലാതെ എങ്ങനെ നിപ്പിളെടുക്കും. അതിനും അവന്‍ വഴി കണ്ടെത്തി. നിപ്പിള്‍ വായിലേക്കെടുത്ത ശേഷം അത് അനുജന്റെ വായിലേക്ക് തിരികെക്കൊടുക്കുന്നു.

അനുജന്റെ കരച്ചില്‍ നില്‍ക്കുന്നതു കണ്ട ജ്യേഷ്ഠന്റെ ആനന്ദവിര്‍വൃതിയെന്തെന്ന് അനുഭവിച്ചറിയുക തന്നെ വേണം. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത ഈ വീഡിയോ കണ്ടു നോക്കൂ.

قلبي اللي يساعد اخوة واهو معاة تشوة خلقي??? @greek_house

A post shared by ??شنشونا المزيونة (@shnshoona_almzyoona) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News