‘പൊട്ടിത്തെറിക്കുന്ന പ്രഷര്‍ കുക്കര്‍’; ബിജെപി യുടെ പണപ്പിരിവ് ഇങ്ങനെയും

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ അഞ്ചലിലെ ഓണം മഹാമേള നടക്കുന്ന ദില്ലിബസ്സാര്‍ എന്ന സ്ഥാപനത്തിലേക്ക് കയറുന്നവര്‍ ഈ ബോര്‍ഡ് കാണുമ്പോള്‍ അല്പം ആശ്ചര്യപ്പെടും. മുന്‍പില്‍ വലിച്ചുകെട്ടിയിരിക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍ ഇങ്ങനെയാണ്’പൊട്ടിത്തെറിക്കുന്ന പ്രഷര്‍ കുക്കര്‍, വിഷം വമിക്കുന്ന പ്ലാസ്റ്റിക് വിലക്കുറവിന്റെ പേരില്‍ അഞ്ചലിലെ മനുഷ്യരെ പറ്റിപ്പിക്കുന്ന ദില്ലിബസ്സാര്‍ കെട്ടുകെട്ടുക.’ അഞ്ചലിലെ ബിജെപി യുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

അല്പം തിരക്കിയാല്‍ നിജസ്ഥിതി അറിയാം. കഴിഞ്ഞ 2ആഴ്ച മുന്‍പ് സ്ഥലത്തെ സ്ഥലത്തെ ബിജെപി നേതാക്കന്മാര്‍ ഫണ്ട് പിരിവുമായി ബന്ധപ്പെട്ടു ദില്ലിബസ്സാറില്‍ ചെല്ലുകയും ഭീമമായതുക രസീത് നല്‍കി. ബിജെപി യുടെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന കടയുടമക്ക് ഇത്തവണ നല്‍കിയ രസീതിലെ തുക താങ്ങാന്‍ ആകുന്നത് ആയിരുന്നില്ല. ഇക്കാര്യം ബിജെപി നേതാക്കളെ അറീച്ചെങ്കിലും വഴങ്ങാന്‍ കൂട്ടാക്കിയില്ല.

കഴിഞ്ഞ 2വര്‍ഷമായി, മൂന്ന് പേരുടെ പങ്കാളിത്തത്തില്‍ അഞ്ചലിലെ ഹൃദയഭാഗത്തു ഈ സ്ഥാപനം തുടങ്ങുന്നത്. ഈ കാലയളവില്‍ എങ്ങും ആരോപിക്കപെടാത്ത കാര്യങ്ങള്‍ ബാനറിലൂടെ പ്രത്യക്ഷപ്പെട്ടത്. അഞ്ചലിലെ വ്യാപാരി സംഘടനകള്‍ക്കും അമര്‍ഷമുണ്ട്. അഞ്ചല്‍ മേഖലയിലെ 12ഓളം കുടുംബങ്ങളാണ് ഈ സ്ഥാപനം കൊണ്ട് ജീവിക്കുന്നത്. 5000രൂപ പിരിവു നല്‍കാമെന്ന് പറഞ്ഞിട്ടും ബിജെപി നേതാക്കള്‍ കേട്ടില്ല. രസീതില്‍ പറഞ്ഞ പണം തന്നില്ലെങ്കില്‍ നിന്നെയൊക്കെ അടച്ചു പൂട്ടിക്കുമെടാ എന്ന് ഭീഷണി സ്വരത്തില്‍, നേരത്തെ RSS ന്റെ ചുമതല വഹിക്കുകയും ഇപ്പോള്‍ ബിജെപി യുടെ ചുമതലയിലേക്ക് മാറിയതുമായ ഒരു പ്രമുഖ നേതാവും ശിങ്കിടിയും സംസാരിച്ചതായി ജീവനക്കാരും പറയുന്നു.

പണപ്പിരിവ് നല്‍കാത്തതിന് പല കാര്യങ്ങള്‍ പറഞ്ഞു പഞ്ചായത്തിനെപോലും ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നതായി ഉടമസ്ഥര്‍ പറയുന്നു. കോഴ ആരോപണങ്ങള്‍ കൊണ്ട് തലവേദനയിലായ സംസ്ഥാന നേതൃത്വം ഇത്തരം അനധികൃത പിരിവുകള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നു ആവര്‍ത്തിക്കുമ്പോഴാണ് അഞ്ചലിലെ ഈ കൊള്ള പിരിവ്. സഹികെട്ടാല്‍ പരാതിയുമായി കുമ്മനത്തെ അടക്കം സമീപിക്കുമെന്ന് കടയുടമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News