അമേരിക്കയ്ക്ക് കുറ്റബോധമോ; സദ്ദാം ഹുസൈന്റെ ചെസ്‌ബോര്‍ഡ് തിരികെ നല്‍കി

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ പാപഭാരം ഇന്നും ഇറാഖി ജനത അനുഭവിക്കുകയാണ്. ആണവായുധമുണ്ടെന്ന ആരോപണവുമായിറങ്ങിയ അമേരിക്കന്‍ പട്ടാളം ഇറാഖിലെ തെരുവോരങ്ങളെ ചുട്ട് ചാമ്പലാക്കുകയായിരുന്നു. യുവ തലമുറയെ ഒന്നടങ്കം അനാഥരാക്കിയതിനൊപ്പം ഇറാഖി ജനതയുടെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ ഉന്‍മൂലനവും ചെയ്തു.

ഇപ്പോഴിതാ സദ്ദാമിനെ തൂക്കിലേറ്റി 11 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്ക പശ്ചാത്തപിക്കുന്നുണ്ടാകും. തീവ്രവാദികള്‍ ഭയപ്പെട്ടിരുന്ന കരുത്തനായ ഭരണാധികാരിയുടെ അഭാവം ലോകത്തിന് സമ്മാനിച്ചത് വേദന മാത്രമായിരുന്നു.

അന്ന് സദ്ദാമിനെ പിടികൂടിയ അമേരിക്ക അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജനതയെ അനാഥരാക്കിയതിനൊപ്പം പലതും അപഹരിക്കുകയും ചെയ്തു. സദ്ദാമിന്റെ പ്രീയപ്പെട്ട ചെസ് ബോര്‍ഡും അന്ന് അമേരിക്കന്‍ പട്ടാളം കൈക്കലാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്ക സദ്ദാമിന്റെ പ്രിയപ്പെട്ട ചെസ്‌ബോര്‍ഡ് തിരികെ നല്‍കിയിരിക്കുകയാണ്.

സമ്മാനം നല്‍കുന്ന ഭാവത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ വെച്ച് ശനിയാഴ്ച അമേരിക്ക സദ്ദാമിന്റെ ചെസ് ബോര്‍ഡെങ്കിലും ഇറാഖി ജനതയ്ക്ക് മടക്കി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News