വിരുദ്ധ അഭിപ്രായങ്ങള്‍ തര്‍ക്കമാകരുതെന്ന് ഇന്ത്യ- ചൈന തീരുമാനം

നരേന്ദ്രമോദിയെ പഞ്ചശീല തത്വങ്ങള്‍ ഓര്‍മ്മിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങ്. പഞ്ചശീല തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ചൈനീസ് ഷീ ജിന്‍പിങ്ങ് പറഞ്ഞു. വിരുദ്ധ അഭിപ്രായങ്ങള്‍ തര്‍ക്കമാകരുതെന്നും ഇരുരാജ്യങ്ങളു തമ്മില്‍ ധാരണയായി. ഇരുരാഷ്ട്രതലവന്‍മാരും തമ്മില്‍ ചൈനയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ദോകലം തര്‍ക്കം ചര്‍ച്ചയില്‍ മോദി ഉന്നയിച്ചു.

ബ്രിക്‌സ് ഉച്ചക്കോടി നടന്ന സീയാമെന്‍ നഗരം ഇന്ത്യാ-ചൈന ഉഭയകക്ഷി ചര്‍ച്ചയ്ക്കും വേദിയായി.73 ദിവസം നീണ്ട ദോകലം അതിര്‍ത്തി തര്‍ക്കത്തിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി യോഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായി. ദോകലം പോലുള്ള തര്‍ക്കങ്ങള്‍ ഭാവിയില്‍ ഉണ്ടാകരുത്. വിരുദ്ധ അഭിപ്രായങ്ങള്‍ തര്‍ക്കമായി മാറരുതെന്നും ചര്‍ച്ചയില്‍ ധാരണയായി.

ഇന്ത്യ- ചൈന സഹവര്‍ത്തിത്വം തുടരണമെന്ന് പറഞ്ഞ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങ് ഇന്ത്യയുടെ പഞ്ചശീലതത്വങ്ങളും ഓര്‍മ്മിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.ചര്‍ച്ച ക്രിയാതമകമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ പിന്നീട് പ്രതികരിച്ചു.

ഇന്ത്യയും ചൈനയും ആഗോളശക്തിയായി വിക വികസിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളാണെന്നും ഷീ ചിന്‍പിങ്ങ് ചര്‍ച്ചയില്‍ ചൂണ്ടികാട്ടി. അതിനാല്‍ സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തി തര്‍ക്കപോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളു തമ്മില്‍ സ്ഥിരം സംവിധാനം കൊണ്ട് വരനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News