കൊതുകുകളുടെ അന്തകനാകാന്‍ ഫോർമ്യൂൾ മ്യൂണിക്ക്

കൊച്ചി: കൊതുകിനെ അടിച്ച് കൊന്ന് മടുത്തവർക്കായി വിവിധ കാലങ്ങളിൽ വിവിധ ഉല്പന്നങ്ങൾ വിപണിയിലെത്തിയിട്ടുണ്ട്. കൊതുകു തിരി ,മോസ്ക്കിറ്റോ ബാറ്റ്, ക്രീം, ഗുഡ് നൈറ്റ് ഉൾപ്പടെയുള്ള കൊതുക് നിവാരിണികൾ അങ്ങനെ അങ്ങനെ പോകുന്നു വെറൈറ്റികൾ. ഇപ്പോൾ ഇതാ പുതിയ ഒരു കൊതുകുനിവാരിണി കൂടി കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു. ‘ഫോർ മ്യൂൾ മ്യൂണിക്ക് ‘…

പ്രകൃതിജന്യങ്ങളായ സംയുക്തങ്ങളുടെ രാസ സംയോജന ഫോർമുലയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഐ എസ് ആർ ഒ മുൻ ഉപമേധാവിയും കുസാറ്റിലെ എമരിറ്റ്സ് പ്രഫസറുമായ കടുങ്ങല്ലൂർ മുപ്പത്തടം സ്വദേശി ഡോ. CP രഘുനാഥൻ നായരാണ് കൊതുകിനെ തുരത്താൻ പുതിയ കണ്ടുപിടുത്തം നടത്തിയത്. ഒരേയൊരു ഫോർമുല എന്ന് അർത്ഥം വരുന്ന ഫോർ മ്യൂൾ മ്യൂണിക്ക് എന്ന ഫ്രഞ്ച് പേരാണ് ഈ സുഗന്ധ മിശ്രിതത്തിന് നൽകിയിട്ടുള്ളത്.

കൊതുകുകളെ അകറ്റുന്നതോടൊപ്പം വീടു മുഴുവൻ സുഗന്ധം പരത്താനും ഈ മിശ്രിതം സഹായകമാകും.ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരു ദോഷവുമുണ്ടാകില്ല. കൊതുകിനെ മനുഷ്യരിലേക്കാകർഷിക്കുന്നതിന്റെ രസതന്ത്രം മനസ്സിലാക്കിയതു വഴി അതിന് പര്യാപ്തമായ രാസഘടനയുള്ള തന്മാത്രകളെ തേടിയുള്ള ഗവേഷണമാണ് പ്രൊഫസർ CP രഘു നാഥനെ ഈ കണ്ടെത്തലിന് സഹായിച്ചത്.കുറഞ്ഞ കാലയളവിൽ മാത്രം ബാഷ്പീകരണം സംഭവിക്കുന്ന രീതിയിലാണ് മിശ്രിത ഘടകങ്ങളുടെ അനുപാതം ക്രമീകരിച്ചിരിക്കുന്നത്.

തുറന്ന അന്തരീക്ഷത്തിൽ ബാഷ്പീകരിക്കപ്പെടുന്ന ഇവയുടെ ബാഷ്പ മർദ്ദം ഒന്നു മുതൽ രണ്ടു വരെ മില്ലി ബാർ മാത്രമാണ്.ഇത് ശ്വസിച്ചാൽ ദോഷമില്ല. പുകയും ബാഷ്പീകരണ യന്ത്രവും ഇല്ലാതെ തന്നെ ദ്രാവക രൂപത്തിലുള്ള ഫോർമ്യൂൾ മ്യൂണിക്ക് തുറന്ന് വെച്ചാൽ ചെറിയ അളവിൽ ബാഷ്പീകരിക്കപ്പെടുകയും അന്തരീക്ഷത്തിൽ പടർന്ന് പ്രവർത്തനക്ഷമമാകുകയും ചെയ്യും.പത്മലക്ഷ്മി അരോമാറ്റിക്സ് എന്ന സ്ഥാപനമാണ് ഇത് വിപണിയിൽ എത്തിക്കുക.ഈ മാസം 13ന് ഉൽപ്പന്നം വിപണിയിലിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel