
പാലക്കാട്: അഭിപ്രായപ്രകടനങ്ങളും ആക്ഷേപഹാസ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പുതിയ കാര്യമല്ല. ഇത്തവണ വി ടി ബല്‍റാമാണ് താരം. വിടി ബല്‍റാം അച്ഛനു പറഞ്ഞുവെന്ന് കാണിച്ച് മുഖചിത്രം മാറ്റി പ്രതിഷേധിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇട്ടപ്പോള്‍ ലത്തീഫ് എന്നയാള്‍ ബല്‍റാമിനെ ബാലരമേ എന്നു വിളിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
പോസ്റ്റില്‍ അഭിപ്രായ പ്രകടനത്തിനൊടുവില്‍ ബാലരമാ എന്ന് വിളിക്കുകയായിരുന്നു. പ്രകോപിതനായ വി ടി ബല്‍റാം ബാലരമാ അന്റെ വാപ്പാ എന്നാണ് പ്രതികരിച്ചത്. ലത്തീഫിന്റെ പോസ്റ്റില്‍ കടപ്പാട് വാട്‌സാപ്പ് എന്ന് വെച്ചിരുന്നതിനാല്‍ ബല്‍റാമും കടപ്പാട് വാട്‌സാപ്പ് എന്ന് വെച്ചു. കടപ്പാട് കൊടുത്തിട്ട് എന്ത് തോന്ന്യവാസവും പറയാമോ എന്നാണ് ബല്‍റാമിന്റെ പ്രതികരണത്തിന്റെ ഉദ്ദേശം.
പ്രതിഷേധമായി വരുന്നവരൊക്കെ മുഖചിത്രവും ബാലരമയുടേതാക്കി മാറ്റുകയാണ്. പ്രകോപിപ്പിച്ച് ബല്‍റാമിനെ കൊണ്ട് അച്ഛനു പറയിച്ചിട്ട് പ്രതിഷേധിക്കുന്നതില്‍ എന്തര്‍തഥമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. എങ്കിലും ബല്‍റാമിനെ പോലൊരു ജനപ്രതിനിധി കുറച്ചുകൂടി സംയമനം പാലിക്കണമെന്ന അഭിപ്രായത്തിനാണ് പിന്തുണ കൂടുതല്‍.
നേരത്തെ സരിത എസ് നായരുമായി ബന്ധപ്പെട്ട് കമന്റിട്ടയാളുടെ തന്തയ്ക്ക് വിളിച്ച് അബ്ദുള്ളകുട്ടിയും വിവാദത്തിലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here