വി വാ ഇന്ത്യ; കാല്‍പന്തുലോകത്ത് ഇന്ത്യന്‍ പടയോട്ടം; മകാവുവിനെതിരെ ആവേശ ജയം

ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ മൂന്നാം ജയം തേടിയിറങ്ങിയ ഇന്ത്യക്ക് മക്കാവുവിനെതിരെ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ബല്‍വത് സിംഗാണ് ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.

56ാം മിനിട്ടിലും 82ാം മിനിട്ടിലുമായിരുന്നു ബല്‍വതിന്‍റെ ഗോള്‍ നേട്ടം. മൂന്ന് കളികളും ജയിച്ചതോടെ ഗ്രൂപ്പ് എ യില്‍ 9 പോയിന്‍റുകളുമായി ഒന്നാംസ്ഥാനത്താണ് ഇന്ത്യ.

ഇതോടെ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ യോഗ്യതാ പ്രതീക്ഷകള്‍ സജീവമായി.  യോഗ്യതാ റൗണ്ടില്‍
ഒക്ടോബര്‍ 5ന് മക്കാവുവിനെതിരെ ഇന്ത്യ ‍വീണ്ടും പോരാട്ടത്തിനിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News