അര്‍ജന്റീനയുടെ ആരാധകരെ കണ്ണീരണിയാം; മെസിയും കൂട്ടരും ലോകകപ്പില്‍ നിന്ന് പുറത്തേക്കോ; ദുര്‍ബലരായ വെനസ്വലയ്ക്ക് മുന്നിലും കുടുങ്ങി

ബ്യൂണസ് ഐറിസ്; ലോകഫുട്‌ബോളിലെ വന്‍ ശക്തികളായ അര്‍ജന്റീനയില്ലാത്ത ലോകകപ്പ് കാണേണ്ടിവരുമോയെന്ന ആശങ്കയിലാണ് കാല്‍പന്തുലോകത്തെ ആരാധകര്‍. 16 മത്സരങ്ങള്‍ പിന്നിടുമ്പോള്‍് 6 ജയം മാത്രം സ്വന്തമാക്കിയ മെസിയും സംഘവും ലോകകപ്പില്‍ കളിക്കാതെ പുറത്താകേണ്ടിവരുമെന്ന പ്രതിസന്ധിഘട്ടത്തിലാണ്. 6 സമനിലയും 4 തോല്‍വിയും ഏറ്റുവാങ്ങിയ മെസിയും സംഘവും ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനക്കാരാണ്.

നിര്‍ണായക മത്സരത്തിനായി വെനസ്വലയ്‌ക്കെതിരെ ബൂട്ടുകെട്ടിയ മെസിയ്ക്കും കൂട്ടര്‍ക്കും വിജയതീരത്തെത്താനായില്ല. താരതമ്യേന ദുര്‍ബലരായ വെനസ്വല പലപ്പോഴും അര്‍ജന്റീനയുടെ കോട്ട കൊത്തളങ്ങളെ വിറപ്പിക്കുകയായിരുന്നു. ഇതിഹാസതാരമായി വാഴ്ത്തപ്പെടുന്ന മെസിയും പുതിയ താരോദയമായ ഡെബീലയും കളം പിടിക്കാനാകാതെ നിസ്സഹായരായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

വെനസ്വലയ്‌ക്കെതിരായ സമനിലക്കുരുക്ക് കൂടിയായതോടെ അര്‍ജന്റീനയുടെ പ്രയാണം വെല്ലുവിളിയായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ മെസിയുടെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റം നടത്തിയ ലാറ്റിനമേരിക്കന്‍ ശക്തികള്‍ കോപ അമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് തോല്‍വികളിലേക്ക് കൂപ്പുകുത്തിയത്. നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റീന ലോകകപ്പ് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അതിനാല്‍ തന്നെയാണ് ഇനിയുള്ള രണ്ട് മത്സരവും നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here