
കൊച്ചി: കോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് അച്ഛന്റെ ശ്രാദ്ധ കര്‍മങ്ങള്‍ നടത്തുകയാണ്. രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്. ആലുവയിലെ ദിലീപിന്റെ വീട്ടിലാണ് കര്‍മങ്ങള്‍ നടക്കുന്നത്.
അച്ചന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാനായി അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ദിലീപ് സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 2 മണിക്കൂര്‍ നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്. കര്‍മങ്ങള്‍ക്കായി 4 മണിക്കൂര്‍ ഇളവാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. പ്രത്യേക അനുമതി തേടി ശനിയാഴ്ചയാണ് ദിലീപ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here