തെങ്ങ് ചതിക്കില്ല; ആലപ്പുഴയിലെ ചതുപ്പില്‍ കുടുങ്ങിയ ആനയുടെ ജീവന്‍ രക്ഷിച്ചതിനു പിന്നില്‍ ഒരു തെങ്ങിന്റെ കൂടി പ്രയത്‌നമുണ്ടായിരുന്നു

ആലപ്പുഴ: തുറവുര്‍ നിവാസികളുടെ അവിട്ടം ആഘോഷമാക്കിയത് മുല്ലക്കല്‍ ക്ഷേത്രത്തിലെ ബാലകൃഷ്ണന്‍ എന്ന ഇരട്ട ചങ്കനായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെയാണ് കൊമ്പന്‍ ചതുപ്പില്‍ വീണ വാര്‍ത്ത നാട്ടുകാര്‍ അറിയുന്നത് പിന്നെ ജനങ്ങളുടെ ഒഴുക്കായിരുന്നു. നാട്ടുകാരും സമീപ ജില്ലക്കാരും ആനപ്രേമികളും ബാലകൃഷ്ണനെ കാണാന്‍ കൂട്ടമായ് എത്തി തുടങ്ങിയതോടെ പൊലിസും ഇടപെട്ടു. ജില്ല പോലീസ് മേധാവി എസ് സുരേന്ദ്രന്‍ നേരിട്ട് എത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്.

ആദ്യമൊക്കെ നാട്ടുകാര്‍ ആന അകപ്പെട്ടത് ആഘോഷമാക്കിയെങ്കിലും പിന്നിട് സ്ഥിതി മാറി. മണിക്കൂറുകള്‍ പിന്നിടുന്ന രക്ഷാപ്രവര്‍ത്തനം ലക്ഷ്യം കാണാതാവുന്നതോടെ, ഗ്രാമം ഒറ്റകെട്ടായ് രംഗത്ത് വന്നു. പിന്നിട് കപ്പികളും വടവും ഉപയോഗിച്ചായി രക്ഷാ പ്രവര്‍ത്തനം. പക്ഷെ ഇത് ഉപയോഗിക്കുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല. ഇതിനിടയിലാണ് തലയുയര്‍ത്തി ചതുപ്പിനു സമീപം നില്‍ക്കുന്ന ഒറ്റ തെങ്ങ് രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്.

പിന്നിട് 8 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടന്നത് ഈ തെങ്ങ് ഉപയോഗിച്ചായിരുന്നു. പലപ്പോഴും ആനയുടെ ഭാരം താങ്ങാന്‍ കഴിയാതെ തെങ്ങ് ആടിയുലയുന്ന അവസ്ഥയായിരുന്നു. പിന്നിട് ഈ ഒറ്റതെങ്ങിനെ സമീപമുള്ള മറ്റ് മരങ്ങളുമായ് ബന്ധപ്പെടുത്തി തെങ്ങിന്റെ സുരക്ഷ ഉറപ്പു വരുത്തി പിന്നിട് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം.

ബാലകൃഷ്ണനാകട്ടെ അവശനിലയിലും, ഇതിനിടയില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ് പരിശോധന നടത്തി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി ഉറപ്പു വരുത്തുന്നതിന് ആവിശ്യമായ മരുന്നുകള്‍ നല്‍കി വന്നു. 4 മണിയോടെ ബാലകൃഷ്ണനെ കരക്കടുപ്പിച്ച് മുന്‍ കാലുകള്‍ കരക്ക് കയറ്റിയെങ്കിലും പിന്നിട് 4 മണിക്കൂര്‍ വേണ്ടി വന്നു അവന്‍ പുറത്തു വരാന്‍. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ ഒരു ഗ്രാമം ഒറ്റക്കെട്ടായ് കൈകോര്‍ക്കുന്നതും കാണാമായിരുന്നു.

നാട്ടുകാരുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ബാലകൃഷ്ണനു ചതുപ്പില്‍ നിന്ന് പുറത്തു വരാന്‍ കഴിയില്ലായിരുന്നു. വാഴക്കുളം മനോജ് എന്ന പപ്പാന്റെ ആത്മാര്‍ത്തമായ രക്ഷാപ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്. ഇടഞ്ഞ കൊമ്പന്റെ പുറത്തു കയറിയിരുന്നാണ് 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് മനോജ് നേതൃത്വം നല്‍കിയത്. ബാലകൃഷ്ണന്‍ അകപ്പെട്ട ഈ ചതുപ്പിനരികില്‍ ഈ ചില്ലി തെങ്ങ് ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News