മുഖ്യമന്ത്രിയും സിപിഐഎമ്മും ഇടപെട്ടില്ലായിരുന്നെങ്കില്‍ അനുമോദിക്കാന്‍ വന്നവര്‍ക്ക് തന്‍റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാമായിരുന്നു; രേവതി പറയുന്നു

കൊല്ലം: മെഡിക്കൽ സീറ്റ് ലഭിച്ച കൊല്ലം സ്വദേശിനി രേവതിയുടെ പഠന ചിലവ് സിപിഐഎം ഏറ്റെടുത്തു .എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന പ്രചരണം തന്റെ കാര്യത്തിലൂടെ ശരിയാണെന്ന് ബോധ്യപെട്ടുവെന്ന് രേവതി പറഞ്ഞു.  മുഖ്യമന്ത്രിയും കാഷ്യുകോർപറേഷൻ ചെയർമാനും ഇടപെട്ടില്ലായിരുന്നുവെങ്കിൽ താനും കുടുംബവും ഇന്ന് ജീവനോടെ കാണില്ലായിരുന്നുവെന്നും രേവതി പറഞ്ഞു.

കൂലിതൊഴിലാളികളായ തങളുടെ മകൾക്ക് മെഡിക്കൽ സീറ്റ് ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് മകൾക്ക് മുത്തം നൽകുന്ന ബാബുവും രാധാമണിയും ഇന്ന് കേരളത്തിൽ ചർച്ചാ വിഷയമാണ്. കാഷ്യുകോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹന്റെ സമയോചിതമായ ഇടപെടലും തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും കൂടി ആയതോടെയാണ് കൂലി തൊഴിലാളിയുടെ മകൾക്കും ഡോക്ടറാകാനുള്ള അവസരം കൈവന്നതെന്ന് രേവതി പറഞ്ഞു.  എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നത് പ്രചരണം മാത്രമായിരുന്നില്ലന്നും രേവതി പറഞ്ഞു.

തനിക് സീറ്റ് ലഭിചില്ലായിരുന്നുവെങ്കിൽ തന്നെ ആദരിക്കാനായി കൂടിയിരികുന്നവർ ഒരു പക്ഷെ തന്റേയും കുടുമ്പത്തിന്റേയും സംസ്കാര ചടങിന് കൂടിയേനെ എന്നും രേവതി വികാരാധീനയായി പറഞ്ഞു. രേവതിയുടെ പഠന ചിലവ് സി.പി.ഐ.എം ഇളമാട് ലോക്കൽ കമ്മിറ്റി ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News