ലങ്കാദഹനം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും; ഏക ടി ട്വന്റിയിലും വിജയപ്രതീക്ഷ

കൊളംബോ: ടെസ്റ്റിലും, ഏകദിനത്തിലും ശ്രീലങ്കയെ തകര്‍ത്ത് പരമ്പര നേടിയ ടീം ഇന്ത്യ ടി ട്വന്റിയിലും ജയം ആവര്‍ത്തിക്കാനാണ് ഇറങ്ങുക. ശ്രീലങ്ക പര്യടനത്തിലെ ഏക 20ട്വന്റിയാണ് കൊളംബോ പ്രേമദാസാ സ്റ്റേഡിയത്തില്‍ നടക്കുന്നത്. നായകന്‍ കോഹ്ലിയുടെ നേതൃത്വത്തില്‍ മൂന്ന് കളികളുടെ ടെസ്റ്റ് പരമ്പരയിലും, 5 കളികളുടെ ഏകദിന പരമ്പരയിലും ഇന്ത്യ സമ്പൂര്‍ണ വിജയമാണ് നേടിയത്.

20ട്വന്റിയിലും ഈ ആധികാരിക വിജയം തുടരാന്‍ തന്നെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിംഗില്‍ കോഹ്ലിയും, രോഹിത് ശര്‍മയും, മുന്‍ നായകന്‍ ധോണിയും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറും, ബുംറയും മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.

അതേസമയം തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ലങ്കന്‍ ടീം ആരാധകര്‍ കൂടെ എതിരായപ്പോള്‍ ട്വന്റി 20 എങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News