`ഈ ഓണസമ്മാനം എന്നെ വല്ലാണ്ട് സന്തോഷിപ്പിക്കുന്നു’; അപൂർവ ഒാണസമ്മാനത്തിന്‍റെ സ്വപ്നസാഫല്യത്തില്‍ മുരളിഗോപി

ഇത്തവണത്തെ ഒാണം മുരളിഗോപിക്ക് മറക്കാനാകാത്ത ഒന്നായിരിക്കും. അത്തരമൊരു വിലമതിക്കാനാകാത്ത സമ്മാനമാണ് മുരളീഗോപിയെ തേടിയെത്തിയത്. അച്ഛന്റെ നെഞ്ചില്‍ ചാരി കിടക്കുന്ന മുരളിയുടെ അപൂർവ ചിത്രം മുരളി ഗോപി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്.

തനിക്ക് ഒാണത്തിന് കിട്ടിയ വിലപ്പെട്ട സമ്മാനമായി ചിത്രത്തെ കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മുരളീഗോപി ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിറയിൻകീ‍ഴുള്ള കസിനാണ് ഈ അപൂർവ സമ്മാനം മുരളിക്ക് അയച്ചു കൊടുത്തത്.

അച്ഛനുമായിയുള്ള ചിത്രങ്ങള്‍ ഉണ്ടോ? ‘എന്ന് ഓരോ അഭിമുഖം കഴിയുമ്പോഴും എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്. ‘

മുരളീഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

“അച്ഛനുമായിയുള്ള ചിത്രങ്ങൾ ഉണ്ടോ?” എന്ന് ഓരോ അഭിമുഖം കഴിയുമ്പോഴും എന്നോട് ആളുകൾ ചോദിക്കാറുണ്ട്. “വളരെ കുറച്ചേ ഉള്ളൂ” എന്ന് പറയുമ്പോൾ “അതെന്താ അങ്ങനെ?” എന്ന് ചോദ്യം. വിരളമായേ ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ഒരു കുടുംബമായി ഞങ്ങൾ നിന്നിട്ടുള്ളൂ എന്നോർക്കുന്നു. അതുകൊണ്ട് തന്നെ, ഈ ചിത്രം ഇന്നെനിക്ക് ചിറയിൻകീഴിൽ നിന്ന് കസിൻ അയച്ചുതന്നപ്പോൾ വലിയ അത്ഭുതം തോന്നി. എന്നായിരുന്നു ഇത്? ഓർമയിൽ പരതി. കിട്ടി. അമ്മൂമ്മയെ കാണാൻ പോയ ഒരു യാത്ര.
“ഗ്രീഷ്മം” എന്ന സിനിമയിലെ ലുക്ക്.
മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന എന്നെയും കൂട്ടി. തിരികെവരാൻ ഒരുങ്ങുമ്പോൾ എടുത്ത ചിത്രം.
ഈ ഓണസമ്മാനം എന്നെ സന്തോഷിപ്പിക്കുന്നു. വല്ലാണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News