ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജ്ജിതം

ബംഗളുരു: സംഘപരിവാറിനെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന മുതിര്‍ന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രതികളിലൊരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വ്യക്തമാകുന്നത്. ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്ന ഒരാളുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

അതേസമയം ഗൗരിയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും ആഭ്യന്തരമന്തിയും വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് സ്വവസതിയില്‍ വെച്ച് ഗൗരിയെ അക്രമിസംഘം വെടിവെച്ചുകൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News