നഗ്നതാ പ്രദർശനത്തിൽ ബോളിവുഡിനെ ഞെട്ടിച്ച് റായ് ലക്ഷ്മി; നിരവധി സിനിമകൾക്ക് കത്രിക വച്ച പഹലാജ് നിഹലാനിയും വിവാദത്തിൽ

റായ് ലക്ഷ്മിയുടെ മേനീ പ്രദർശനത്തിൽ അമ്പരന്ന് ബോളിവുഡ്.ഇറോട്ടിക് ത്രില്ലർ ജൂലി 2 വിന്‍റെ രണ്ടാം ട്രെയിലർ കൂടി പുറത്തു വന്നതോടെ ചിത്രം വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.

മറ്റൊന്നുമല്ല കാരണം, ബി ഗ്രേഡ് ഹിന്ദി സിനിമകളെ പോലും ഞെട്ടിക്കും വിധമാണ് തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷ്മി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.


ചിത്രം ഇപ്പോൾ തന്നെ വിവാദത്തിലായിരിക്കുകയാണ്.അത് മറ്റൊരു കാരണത്താലാണ്.സിനിമകളിൽ സദാചാരം നിഷ്കർഷിച്ച് നിരവധി സിനിമകളിലെ നിരവധി രംഗങ്ങൾ വെട്ടി നിരത്താൻ മേൽനോട്ടം വഹിച്ച പഹലാജ് നിഹലാനിയുടെ ഈ സിനിമയുമായുളള ബന്ധമാണ് വിവാദങ്ങൾക്ക് കാരണം.


കഴിഞ്ഞ മാസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പഹലാജ് നിഹലാനി സിനിമാ വിതരണക്കാരനായി വന്നപ്പോഴാണ് സിനിമാലോകം ഞെട്ടിയത്. ഗ്ലാമറിന്‍റെ അനന്ത സാധ്യത തിരിച്ചറിഞ്ഞിരിക്കുകയാണ് സെൻസർ ബോർഡിലിരിക്കെ സദാചാരവാദിയായിരുന്ന പഹലാജ് നിഹലാനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here