ഓട് മോഹന്‍ജി കണ്ടം വഴി; ഗൗരിയുടെ കൊലപാതകത്തില്‍ പരിഹാസം നടത്തിയ ആര്‍എസ്എസ് നേതാവിന് മലയാളികളുടെ പൊങ്കാല

തിരുവനന്തപുരം: സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഗൗരിയെ ക്രൂരമായി വെടിവച്ച് കൊന്നതില്‍ ആഹ്ലാദിച്ചും അവരെ പരിഹസിച്ചും ആക്ഷേപിച്ചും സംഘപരിവാറുകാര്‍ രംഗത്തെത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ കൈകോര്‍ത്തപ്പോള്‍ ആര്‍ എസ് എസ് നേതാക്കളും കൂട്ടിനെത്തി.

അക്കൂട്ടത്തിലാണ് ആര്‍ എസ് എസ് സൈദ്ധ്യാന്തികനെന്ന് ഭാവിച്ചിരുന്ന ടി ജി മോഹന്‍ദാസും സോഷ്യല്‍ മീഡിയയില്‍ ഗൗരിയെ പരിഹസിച്ച് രംഗത്തെത്തിയത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരേയും ജനങ്ങളേയും പരിഹസിക്കാനും മോഹന്‍ജി മടിച്ചില്ല.

ഹലോ രാമയ്യാസ്സാര്‍ ഇത് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പ്രവര്‍ത്തകയാ സാര്‍, ഏതെങ്കിലും ഒരു രാമസേന, ഒരു സനാതന്‍, എന്തെങ്കിലും ഒന്നു വേണം സാര്‍ .. പ്ലീസ് എന്നായിരുന്നു ഒരു പരിഹാസം.

സിദ്ധരാമയ്യ ചതിച്ചു. ഇനി സിദ്ധാര്‍ഥ് വരദരാജന്‍ തുണയ്ക്കണമെന്നും മോഹന്‍ദാസ് കുറിച്ചു.

സത്യം പറയണം. മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട് കേരളത്തില്‍? നാട്ടുകാരുടെ കാര്യം പോട്ടെ എന്നായിരുന്നു മറ്റൊരു കുറിപ്പ്.

എന്തായാലും മോഹന്‍ജിയുടെ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മലയാളികള്‍ പൊങ്കലയിട്ടു തുടങ്ങിയിട്ടുണ്ട്. ഒരാളുടെ മരണത്തെപ്പോളും വിലകുറഞ്ഞ പരിഹാസത്തിനായി ഉപയോഗിക്കാന്‍ സംഘികള്‍ക്ക് മാത്രമെ കഴിയു എന്നാണ് പരക്കെ വിമര്‍ശനം. ഓട് മോഹന്‍ജി കണ്ടം വഴി എന്ന് പറയുന്നവരും കുറവല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News