രതീഷിന്റെ മകള്‍ പാര്‍വ്വതി വിവാഹിതയായി; ആശംസകളുമായി മലയാള സിനിമാ ലോകം

കോഴിക്കോട്: അന്തരിച്ച പ്രശസ്ത നടന്‍ രതീഷിന്റെ മകളും സിനിമാ താരവുമായ പാര്‍വ്വതി വിവാഹിതയായി. കോഴിക്കോട് നടന്ന ചടങ്ങിലാണ് വരന്‍ മിലു പാര്‍വ്വതിയ്ക്ക് താലി ചാര്‍ത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.

സിനിമ മേഖലയിലെ പ്രമുഖര്‍ ഒത്തുചേര്‍ന്ന വിവാഹ ചടങ്ങ് രാവിലെ 10നും 10.50നും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തിലാണ് നടന്നത്. രക്ഷിതാക്കളായി ചടങ്ങ് നിയന്ത്രിച്ചത് നിര്‍മ്മാതാവ് സുരേഷ് കുമാറും മേനക സുരേഷും. പാര്‍വ്വതിയുടെ കൈ പിടിച്ച് വരന്‍ മിലുവിനെ ഏല്‍പ്പിച്ചത് സുരേഷ് കുമാറാണ്.

ചലച്ചിത്ര മേഖലയില്‍ നിന്ന് വന്‍ താര നിര തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി കുടുംബ സമ്മേതം ചടങ്ങില്‍ എത്തിയിരുന്നു. ജലജ, വിധുബാല, സുരാജ് വെഞ്ഞാറംമൂട്, സുധീഷ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേരാണ് വധു വരന്‍മാര്‍ക്ക് ആശംസ അര്‍പ്പിയ്ക്കാന്‍ എത്തിയത്.

കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശിയായ വരന്‍ മിലു ദുബായ് എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. മധുര നാരങ്ങ എന്ന ചിത്രത്തിലൂടെയാണ് രതീഷിന്റെ മകള്‍ പാര്‍വ്വതി മലയാള സിനിമയില്‍ തുടക്കം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News