ഓസ്‌ട്രേലിയയില്‍ മലയാളി യുവതിക്ക് രണ്ടരവര്‍ഷം തടവുശിക്ഷ

മെല്‍ബണ്‍: മെല്‍ബണിലെ കാറപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മലയാളി യുവതി രണ്ടര വര്‍ഷം തടവുശിക്ഷ. അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്ന കുറ്റത്തിന് ഡിംപിള്‍ ഗ്രേസ് തോമസ് എന്ന യുവതിയ്ക്കാണ് മെല്‍ബണ്‍ കോടതി ശിക്ഷ വിധിച്ചത്.

2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചതിനെത്തുടര്‍ന്ന് എതിരെ വന്ന കാറുമായി ഡിംപിളിന്റെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. 28 ആഴ്ച ഗര്‍ഭിണിയായിരുന്ന ആഷ്‌ലി അലന്റെ കാറുമായാണ് ഡിംപിളിന്റെ വാഹനം കൂട്ടിയിടിച്ചത്. പരുക്കേറ്റ ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സിസേറിയനിലൂടെ പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍ രണ്ടുദിവസത്തിനുള്ളില്‍ കുഞ്ഞ് മരിക്കുകയായിരുന്നു.

കോടതി വിധി പറയുമ്പോള്‍ ഡിംപിളിനൊപ്പം ഭര്‍ത്താവും മൂന്നു വയസുള്ള മകനും ഉണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇവര്‍ വിധി കേട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News