
തിരുവനന്തപുരം: പാലോട് ഭരതന്നൂര്‍ അബേദ്ക്കര്‍ കോളനിയില്‍ സ്വാതി എന്ന മൂന്നു ക്ലാസുകാരിക്ക് വീടുവച്ചു നല്‍കാന്‍ യുഎന്‍എ തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അംബേദ്ക്കര്‍ കോളനിയിലെ കുമാറിന്റെയും ബീനയുടെയും മകളായ സ്വാതി ഓല മേഞ്ഞ വീടിന്റെയും മുന്നിലെ ചെറിയ അത്തപ്പൂക്കളത്തിന്റെയും ഫോട്ടോ പ്രചരിച്ചിരുന്നു. കൈരളി ന്യൂസ് ഓണ്‍ലൈനും സ്വാതിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2007 മുതല്‍ സ്വാതിയുടെ കുടുംബം താമസിക്കുന്നത് സ്വന്തമായി പട്ടയം ഇല്ലാത്ത ഭൂമിയിലാണ്. തങ്ങള്‍ താമസിക്കുന്ന സ്ഥലം സ്വന്തമായി പതിച്ചു കിട്ടാന്‍ സ്വാതിയുടെ കുടുംബം മുട്ടാത്ത വാതിലുകള്‍ ഇല്ല. ഓണക്കൊടിയും മധുര പലഹാരങ്ങളുമായി സ്വാതിയുടെ വീടു സന്ദര്‍ശിച്ച യുഎന്‍എ സംഘം സ്വാതിയ്ക്ക് കാലതാമസമില്ലാതെ തന്നെ വീടുവച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കി.
യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് രാജേഷ് വര്‍ഗീസ്, സെക്രട്ടറി സുബി ബി.എസ്, സംസ്ഥാന കമ്മിറ്റി അംഗം സുജിത്ത്, ജില്ല കമ്മിറ്റി അംഗം നിഷ.ആര്‍ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here