ജിയോയെ പൊളിച്ചടുക്കാന്‍ ബിഎസ്എന്‍എല്ലിന്റെ തകര്‍പ്പന്‍ ഓഫര്‍ പെരുമഴ; 429 ല്‍ മാജിക്

മുംബൈ: രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ കുതിച്ച് ചാട്ടം ലക്ഷ്യമിട്ടാണ് ബിഎസ്എന്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ജിയോ നല്‍കുന്ന ഓഫറുകളെ കടത്തിവെട്ടുന്നതാണ് ബി എസ് എന്‍ എല്ലിന്റെ ഓഫര്‍ പെരുമഴ. 429 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനൊപ്പം ദിവസവും 1 ജിബി ഡാറ്റ എന്ന നിലയില്‍ 90 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് പുതിയ ഓഫറിനൊപ്പം ഉണ്ടാവുക.

ബി എസ് എന്‍ എല്ലിനു പുറമെ മറ്റ് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി ലോക്കല്‍ എസ്ടിഡി കോളുകള്‍ വിളിക്കാമെന്നതാണ് മറ്റൊരു സവിശേഷത. നിലവില്‍ കേരള സര്‍ക്കിളില്‍ ഈ ഓഫര്‍ ലഭിക്കില്ല. ഭാവിയില്‍ എല്ലാ സര്‍ക്കിളികളിലേക്കും ഓഫര്‍ ലഭിച്ചേക്കും.

നിലവില്‍ ബി എസ് എന്‍ എല്‍ 4 ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കിലും വന്‍ മുന്നേറ്റം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News