
ഇടുക്കി: കൗതുക വാര്‍ത്തകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അത് മരണുമായി ബന്ധപ്പെട്ടായാലോ. കൗതുകത്തിനൊപ്പം ഞെട്ടലുമുളവാക്കും. അത്തരമൊരു സംഭവമാണ് ഇടുക്കി വണ്ടന്‍മേട്ടിലുണ്ടത്.
മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ ഏറെ നാളുകളായി മധുരയില്‍ ചികില്‍സിലായിരുന്നു വണ്ടന്‍മേട് സ്വദേശിയായ മുനിസ്വാമിയുടെ ഭാര്യ രത്‌നം. കരളും വൃക്കയും തകരാറിലായ ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്ക് കൊണ്ടുവന്നു. ഓക്‌സിജന്‍ നല്‍കിയാലും ആറ് മണിക്കൂറിലധികം രത്‌നം ജീവിച്ചിരിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വണ്ടമേട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
വീട്ടിലെത്തിച്ച ശേഷം അനക്കമില്ലാത്തതിനാല്‍ മരിച്ചെന്നുകരുതി ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റി. ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കാതൊയിരുന്നു ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റിയത്. പിന്നീട് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവരാണ് ദേഹം അനങ്ങുന്നതായി കണ്ടത്. വിശദമായ പരിശോധനയില്‍ ഇവര്‍ ശ്വസിക്കുന്നതായി കണ്ടെത്തി.
പിന്നീട് ബന്ധുക്കളും നാട്ടുകാരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇടുക്കി ജില്ലാ കലക്ടര്‍ ഇടപെട്ട് ഇവര്‍ക്ക് മികച്ച ചികില്‍സ നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്തായാലും സംഭവത്തിന്റെ ഞെട്ടലും ആശ്ചര്യവും വിട്ടുമാറിയിട്ടില്ല ഇപ്പോഴും ബന്ധുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കെനെത്തിയവര്‍ക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here